എംപ്ലോയീസ് കോര്‍ണര്‍

 

  • ജീവനക്കാരുടെ സേവന-വേതന വ്യവസ്ഥ സംബന്ധിച്ച പരാതി പരിഹാരം ലക്ഷ്യമിട്ടുള്ള ഒരു വെബ് അധിഷ്ഠിത സംയോജിത G2E  സംവിധാനമാണ് SPARK. ഇതിലൂടെ അഞ്ച് ലക്ഷത്തിലധികം ജീവനക്കാരുടെ സേവന ചരിത്രം, ട്രാക്ക് റെക്കോര്‍ഡുകള്‍/ ബില്ലുകള്‍/ റിപ്പോര്‍ട്ടുകള്‍/ ഓര്‍ഡറുകള്‍ തുടങ്ങിയ വിവരങ്ങള്‍ ലഭ്യമാണ്.
  • സെക്രട്ടേറിയറ്റിലെ മന്ത്രിമാരുടെ ഓഫീസ്, സെക്രട്ടറിമാരുടെ ഓഫീസ്, സെക്ഷനുകളുടെ പ്രവര്‍ത്തനത്തിനുള്ള ഓഫീസ് മുറികള്‍, ഫര്‍ണിച്ചറുകള്‍, ടെലിഫോണുകള്‍, മറ്റ് അടിസ്ഥാന സൗകര്യങ്ങള്‍ തുടങ്ങിയ വിവിധ സേവനങ്ങള്‍ പൊതുഭരണ വകുപ്പിന്റെ ഹൗസ് കീപ്പിംഗ് സെക്ഷനാണ് നല്‍കുന്നത്.
  • കേരളത്തിലെ എല്ലാ പൊതു അവധി ദിനങ്ങളും 2022 സര്‍ക്കാര്‍ കലണ്ടറില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
  • ഓണ്‍ലൈന്‍ ഗസ്റ്റ് ഹൗസ് ബുക്കിംഗ് സൗകര്യം നടപ്പാക്കിയതോടുകൂടി, പൊതുജനങ്ങള്‍ക്കും സര്‍ക്കാര്‍ ജീവനക്കാര്‍ക്കും അതിഥി മന്ദിരങ്ങള്‍ ബുക്ക് ചെയ്യുന്നതിനുള്ള സൗകര്യം കൂടുതല്‍ കാര്യക്ഷമമായി.
  • ഓണ്‍ലൈന്‍ ബുക്കിംഗ് നടപ്പാക്കിയതോടുകൂടി സെക്രട്ടേറിയറ്റ് കോണ്‍ഫറന്‍സ് ഹാളുകളുടെ ബുക്കിങും എളുപ്പമായി.
  • 60,000-ത്തോളം പുസ്തക ശേഖരമുള്ള സെക്രട്ടേറിയറ്റ് സെന്‍ട്രല്‍ ലൈബ്രറിയുടെ സേവനം സെക്രട്ടേറിയറ്റ് ജീവനക്കാര്‍ക്കായി ലഭ്യമാണ്.

 

ഗവണ്‍മെന്റ് സെക്രട്ടേറിയറ്റ്

സംസ്ഥാന ഭരണസിരാകേന്ദ്രമായ കേരള ഗവണ്‍മെന്റ് സെക്രട്ടേറിയറ്റ്, പ്രതാപപൂര്‍ണ്ണമായ പ്രവര്‍ത്തനങ്ങളുടെ 151 വര്‍ഷങ്ങള്‍ പൂര്‍ത്തിയാക്കിയിരിക്കുകയാണ്. തിരുവനന്തപുരത്ത് സ്ഥിതിചെയ്യുന്ന റൊമാനോ ഡച്ച് വാസ്തുവിദ്യാ ശൈലിയില്‍ അധിഷ്ഠിതമായി നിര്‍മ്മിച്ചിരിക്കുന്ന ഈ പ്രൗഢ ഗംഭീര സൗധം, കേരള ചരിത്രത്തിലും വാസ്തുവിദ്യാ ശൈലിയിലും വളരെയധികം പ്രാധാന്യമര്‍ഹിക്കുന്നു. .