ഓർഡർ ഓഫ് പ്രെസിഡൻസ്

കേരള സർക്കാർ
ഓർഡർ ഓഫ് പ്രെസിഡൻസ്

[vide G. O. (Rt) No. 8888/2012/GAD dated 19.10.2012

and G. O. (Ms) No. 500/2013/GAD dated 17.01.2013]

Article of the warrant

 

1

രാഷ്ട്രപതി

2

ഉപരാഷ്ട്രപതി

3

പ്രധാനമന്ത്രി

4

ഗവര്‍ണ്ണര്‍

5

മുന്‍ രാഷ്ട്രപതിമാര്‍

6

സുപ്രീം കോടതി ചീഫ് ജസ്റ്റിസ്

ലോക് സഭാ സ്പീക്കര്‍

7

കേന്ദ്ര ക്യാബിനറ്റ് മന്ത്രിമാര്‍

മുഖ്യമന്ത്രി

7A

ഭാരതരത്ന പദവി അലങ്കരിക്കുന്നവര്‍

8

ഇതര സംസ്ഥാനങ്ങളിലെ ഗവര്‍ണ്ണര്‍ / മുഖ്യമന്ത്രി

9

സുപ്രീം കോടതി ജഡ്ജിമാര്‍

10

രാജ്യസഭ ഉപാധ്യക്ഷന്‍

ഉപമുഖ്യമന്ത്രി

കേന്ദ്ര സഹമന്ത്രിമാര്‍

14

നിയമസഭാ സ്പീക്കര്‍

ഹൈക്കോടതി ചീഫ് ജസ്റ്റിസ്

കേരള ലോക ആയുക്ത

15

സംസ്ഥാന മന്ത്രിമാര്‍

സര്‍ക്കാര്‍ ചീഫ് വിപ്പ്

കേന്ദ്ര ഉപമന്ത്രിമാര്‍

പ്രതിപക്ഷ നേതാവ്

സംസ്ഥാന ആസൂത്രണ ബോര്‍ഡ് ഉപാധ്യക്ഷന്‍

17

ചെയര്‍മാന്‍, കേരള സംസ്ഥാന പിന്നാക്ക വിഭാഗ കമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍, കേരള സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍
കേരള ഉപലോകായുക്ത
പ്രസിഡന്റ്,  ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മീഷന്‍
ഹൈക്കോടതി ജഡ്ജിമാര്‍

18

നിയമസഭാ ഡെപ്യൂട്ടി സ്പീക്കര്‍ മേയര്‍

21A

പാര്‍ലമെന്റ് സാമാജികര്‍

21B

നിയമസഭാ സാമാജികര്‍

23

ആര്‍മി കമാന്‍ഡര്‍മാര്‍/വൈസ് ചീഫ് ഓഫ് ആര്‍മി സ്റ്റാഫ് അല്ലെങ്കില്‍ തത്തുല്യമായി മറ്റ് സേവന മേഖലകളില്‍ ഉള്ളവര്‍
ഗവ. ചീഫ് സെക്രട്ടറി
ഫ്‌ളാഗ് ഓഫീസര്‍ കമാന്‍ഡിംഗ് ഇന്‍ ചീഫ്, സതേണ്‍ നേവല്‍ കമാന്‍ഡ്
കേരള സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ അംഗങ്ങള്‍
കേരള സംസ്ഥാന പിന്നാക്ക വിഭാഗ കമ്മീഷന്‍ അംഗങ്ങള്‍
ചീഫ് സെക്രട്ടറി റാങ്കിലുള്ള ഉദ്യോഗസ്ഥര്‍
ലെഫ്റ്റനന്റ് ജനറല്‍ അല്ലെങ്കില്‍ തത്തുല്യ റാങ്കിലുള്ള ഉദ്യോഗസ്ഥര്‍
ചെയര്‍മാന്‍, കേരള പബ്ലിക് സര്‍വീസ് കമ്മീഷന്‍

25

അഡ്വക്കേറ്റ് ജനറല്‍
കേരള പബ്ലിക് സര്‍വീസ് കമ്മീഷന്‍ അംഗങ്ങള്‍
മുഖ്യ വിവരാവകാശ കമ്മീഷണര്‍
ഗവ. കമ്മീഷണര്‍മാരും സെക്രട്ടറിമാരും
ഡയറക്ടര്‍ ജനറല്‍ ഓഫ് പോലീസ്
സംസ്ഥാനം സന്ദര്‍ശിക്കുന്ന കേന്ദ്ര ഭരണ പ്രദേശങ്ങളിലെ ലഫ്. ഗവര്‍ണര്‍മാര്‍
ഡയറക്ടര്‍ ജനറല്‍ ഓഫ് പോലീസ് റാങ്കിലുള്ള ഉദ്യോഗസ്ഥര്‍
അധികാരപരിധിയിലുള്ള ജില്ലാ പഞ്ചായത്ത് പ്രസിഡന്റുമാര്‍
പ്രിന്‍സിപ്പല്‍ ചീഫ് കണ്‍സര്‍വേറ്റര്‍ ഓഫ് ഫോറസ്റ്റ്
ആദായ നികുതി അപ്പലേറ്റ് ട്രൈബ്യൂണല്‍ അംഗങ്ങള്‍, കൊച്ചി
വൈസ് ചാന്‍സലര്‍മാര്‍
 

26

അക്കൗണ്ടന്റ് ജനറല്‍

ചീഫ് കണ്‍സര്‍വേറ്റര്‍ ഓഫ് ഫോറസ്റ്റ്
കസ്റ്റംസ് ആന്‍ഡ് സെന്‍ട്രല്‍ എക്‌സൈസ് കളക്ടര്‍
ആദായ നികുതി കമ്മീഷണര്‍
ഡയറക്ടര്‍, വിക്രം സാരാഭായ് സ്‌പേസ് സെന്റര്‍
ജനറല്‍ മാനേജര്‍, ടെലികമ്മ്യൂണിക്കേഷന്‍സ് ഇന്‍സ്‌പെക്ടര്‍ ജനറല്‍ ഓഫ് പോലീസും  അതേ റാങ്കിലുള്ള ഉദ്യോഗസ്ഥരും
മേജര്‍ ജനറല്‍മാര്‍ അല്ലെങ്കില്‍ തത്തുല്യ റാങ്കിലുള്ള ഉദ്യോഗസ്ഥര്‍
പോസ്റ്റ് മാസ്റ്റര്‍ ജനറല്‍
സൂപ്പര്‍ ടൈം സ്‌കെയിലിലുള്ള സര്‍ക്കാര്‍ സെക്രട്ടറിമാരും ഇന്ത്യന്‍ അഡ്മിനിസ്ട്രേറ്റീവ് സര്‍വീസിലെ അംഗങ്ങളും
സെക്രട്ടറി, നിയമസഭ
ഗവര്‍ണറുടെ സെക്രട്ടറി
 

27

സ്റ്റാറ്റ്യൂട്ടറി കോര്‍പ്പറേഷനുകളുടെ ചെയര്‍മാന്‍
ജില്ലാ സെഷന്‍സ് ജഡ്ജിമാര്‍ അവരുടെ അധികാരപരിധിയില്‍
ജില്ലാ കളക്ടര്‍മാര്‍ അവരുടെ അധികാരപരിധിയില്‍
ഗവ. സ്‌പെഷ്യല്‍ സെക്രട്ടറിമാര്‍

28

ഗവ. അഡീഷണല്‍ സെക്രട്ടറിമാര്‍
ബ്രിഗേഡ് കമാന്‍ഡിലെ ബ്രിഗേഡിയറും തത്തുല്യ റാങ്കിലുള്ള ഓഫീസര്‍മാരും
ഡിഐജി ഓഫ് പോലീസ്
കണ്‍സര്‍വേറ്റര്‍ ഓഫ് ഫോറസ്റ്റ്
ജില്ലാ സെഷന്‍സ് ജഡ്ജിമാര്‍ അവരുടെ അധികാരപരിധിക്ക് പുറത്ത്
ജില്ലാ കളക്ടര്‍മാര്‍ അവരുടെ അധികാരപരിധിക്ക് പുറത്ത്
ജില്ലാ ജഡ്ജിമാരുടെ റാങ്കിലുള്ള ജുഡീഷ്യല്‍ ഓഫീസര്‍മാര്‍
പ്രധാന വകുപ്പുകളുടെ തലവന്മാര്‍
സ്റ്റാറ്റ്യൂട്ടറി കോര്‍പ്പറേഷനുകളുടെ മാനേജിംഗ് ഡയറക്ടര്‍മാര്‍

29

ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റുകളും സബ് ജഡ്ജിമാരും അവരുടെ അധികാരപരിധിയില്‍
ഇടത്തരം വകുപ്പുകളുടെ മേധാവികള്‍
ഗവ. ജോയിന്റ് സെക്രട്ടറിമാര്‍
പോലീസ് സൂപ്രണ്ടുമാരുടെ അധികാരപരിധിയില്‍

30

ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റുമാര്‍, സബ് ജഡ്ജിമാര്‍ അവരുടെ അധികാരപരിധില്‍
ഗവ. ഡെപ്യൂട്ടി സെക്രട്ടറിമാര്‍
ചെറുകിട വകുപ്പുകളുടെ തലവന്മാര്‍
ഓള്‍ ഇന്ത്യ സര്‍വീസസിലെ സീനിയര്‍ സ്‌കെയില്‍ ഉദ്യോഗസ്ഥര്‍

 

അറിയിപ്പ്  1

ഈ മുന്‍ഗണനാ പട്ടികയിലെ ക്രമം സംസ്ഥാന, ആചാരപരമായ അവസരങ്ങള്‍ക്കുള്ളതാണ്. ഗവണ്‍മെന്റിന്റെ ദൈനംദിന കാര്യങ്ങളില്‍ ഇത് ബാധകമല്ല

അറിയിപ്പ് 2

ആര്‍ട്ടിക്കിളിന്റെ ക്രമത്തില്‍ മുന്‍ഗണനാക്രമത്തിലുള്ള വ്യക്തികളുടെ റാങ്ക് നിശ്ചയിക്കും. ഒരേ ആര്‍ട്ടിക്കിളില്‍ ഉള്‍പ്പെടുന്നവരെ അക്ഷരമാലാ ക്രമത്തിലും ഉള്‍പ്പെടുത്തിയ തീയതിയുടെ ക്രമത്തിലും റാങ്ക് നിശ്ചയിക്കും.

അറിയിപ്പ് 3

ആര്‍ട്ടിക്കിള്‍ 7 പ്രകാരം, സംസ്ഥാനത്ത് നടക്കുന്ന ഔദ്യോഗിക പരിപാടികളില്‍ കേന്ദ്ര കാബിനറ്റ് മന്ത്രിമാരേക്കാള്‍ ബന്ധപ്പെട്ട മുഖ്യമന്ത്രിക്കാണ് മുന്‍ഗണന

അറിയിപ്പ് 4

ആര്‍ട്ടിക്കിള്‍ 8 പ്രകാരം, അതത് സംസ്ഥാനങ്ങള്‍ക്ക് പുറത്തുള്ള സംസ്ഥാനങ്ങളുടെ ഗവര്‍ണര്‍മാര്‍ അതത് സംസ്ഥാനങ്ങള്‍ക്ക് പുറത്തുള്ള സംസ്ഥാന മുഖ്യമന്ത്രിമാര്‍ക്ക് മുകളിലായിരിക്കും.

അറിയിപ്പ് 5

ആര്‍ട്ടിക്കിള്‍ 26 പ്രകാരം, ഗവണ്‍മെന്റ് സെക്രട്ടറിക്ക് തുല്യമായ റാങ്ക് ഗവര്‍ണറുടെ സെക്രട്ടറിക്കും നിയമസഭാ സെക്രട്ടറിക്കും നിശ്ചയിച്ചിട്ടുണ്ട്. മറ്റേതെങ്കിലും റാങ്കിലുള്ള ഉദ്യോഗസ്ഥര്‍ ഈ സ്ഥാനത്തെത്തിയാല്‍, വാറന്റിലെ അവരുടെ റാങ്കും സ്വയമേവ മാറും.

 

 

ഗവണ്‍മെന്റ് സെക്രട്ടേറിയറ്റ്

സംസ്ഥാന ഭരണസിരാകേന്ദ്രമായ കേരള ഗവണ്‍മെന്റ് സെക്രട്ടേറിയറ്റ്, പ്രതാപപൂര്‍ണ്ണമായ പ്രവര്‍ത്തനങ്ങളുടെ 151 വര്‍ഷങ്ങള്‍ പൂര്‍ത്തിയാക്കിയിരിക്കുകയാണ്. തിരുവനന്തപുരത്ത് സ്ഥിതിചെയ്യുന്ന റൊമാനോ ഡച്ച് വാസ്തുവിദ്യാ ശൈലിയില്‍ അധിഷ്ഠിതമായി നിര്‍മ്മിച്ചിരിക്കുന്ന ഈ പ്രൗഢ ഗംഭീര സൗധം, കേരള ചരിത്രത്തിലും വാസ്തുവിദ്യാ ശൈലിയിലും വളരെയധികം പ്രാധാന്യമര്‍ഹിക്കുന്നു. .